Skip to main content
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി കെട്ടിടോദ്ഘാടനം വനം വന്യജീവി,മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിക്കുന്നു.

തൃക്കരിപ്പൂര്‍  മൃഗാശുപത്രി കെട്ടിട്ടം മന്ത്രി ഉദ്ഘാടനം ചെയ്തു 

   മൃഗസംരക്ഷണ വകുപ്പിന്റെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി കെട്ടിടോദ്ഘാടനം വനം വന്യജീവി ,മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിച്ചു. ക്ഷീര കര്‍ഷകര്‍ക്കുള്ള ആനുകൂല്യ വിതരണവും മന്ത്രി നിര്‍വഹിച്ചു. കന്നുകാലി പ്രദര്‍ശനത്തില്‍ പങ്കെടുത്ത മികച്ച കന്നുകുട്ടികള്‍ക്ക് മന്ത്രി മാല അണിയിച്ച് ആദരിച്ചു.
    കൊയോങ്കര മൃഗാശുപത്രി അങ്കണത്തില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ എം.രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. എബിസി പദ്ധതി കെട്ടിട നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എജിസി ബഷീര്‍ നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പുദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ  ആദരിച്ചു. സുദര്‍ശനം ഹ്രസ്വ ചിത്രം അണിയറ പ്രവര്‍ത്തകരെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജാനകി ആദരിച്ചു. 
    മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എന്‍.എന്‍.ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട മികച്ച കന്നുകുട്ടികളുടെ ഉടമകള്‍ക്കുള്ള പുരസ്‌കാരം തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.സുകുമാരന്‍ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.വി പത്മജ, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.ജി സറീന, വി. കെ ബാവ, കെ.റീത്ത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രവി, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.തമ്പാന്‍നായര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.വി.പത്മനാഭന്‍ ,പി.കുഞ്ഞമ്പു, കെ.വി.മുകുന്ദന്‍, സത്താര്‍ വടക്കുമ്പാട്, മനോഹരന്‍ കൂവാരത്ത്, വി.കെ ചന്ദ്രന്‍, സി.ബാലന്‍,  ഇ.വി.ദാമോദരന്‍, തൃക്കരിപ്പൂര്‍ ക്ഷീര സംഘം പ്രസിഡന്റ്് പി .കുഞ്ഞമ്പു, വൈക്കത്ത് ക്ഷീര സംഘം പ്രസിഡന്റ്് പി.പി നാരായണന്‍ സംസാരിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.വി.ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.
     കന്നുക്കുട്ടി പ്രദര്‍ശനവും സുദര്‍ശനം ഹ്രസ്വചിത്രപ്രദര്‍ശനവും നടന്നു. ഗോവര്‍ദ്ധിനി സംഗമത്തില്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.കെ.ലക്ഷ്മണന്‍ വിഷയാവതരണം നടത്തി. ശാസ്ത്രീയകന്നുകുട്ടി പരിപാലനം എന്ന വിഷയത്തില്‍ കണ്ണൂര്‍ എസ്എല്‍ബിപി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.വി.പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. മികച്ച കര്‍ഷകരെ ആദരിച്ചു. കന്നുകുട്ടി പ്രദര്‍ശനത്തില്‍ ക്ഷീരകര്‍ഷക സാവിത്രി ഈയക്കാടിന്റെ കന്നുകുട്ടി ഒന്നാം സ്ഥാനവും കെ.ശശിധരന്റ കന്നുകുട്ടി രണ്ടാം സ്ഥാനവും നേടി.    

 

date