ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ സ്‌കൂളുകളില്‍ 2019-20 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്ക് വരുമാന പരിധിയില്ല. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയില്‍ കുട്ടിയുടെ പേര്, മേല്‍വിലാസം, രക്ഷിതാവിന്റെ പേര്, സമുദായം, വാര്‍ഷിക വരുമാനം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം. കുട്ടികളുടെ മാതാപിതാക്കള്‍/രക്ഷകര്‍ത്താക്കള്‍ കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, വൈക്കം, റാന്നി എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. ഫോണ്‍: 04735 241044.
(പിഎന്‍പി 351/19)
- Log in to post comments