Post Category
ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് നടത്തി
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ എന്‍.സി.ഡി വിഭാഗം കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി കലക്ടറേറ്റ് പരിസരത്ത് ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ജില്ലാ കലക്ടര്‍ സാംബശിവ റാവു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ ജീവനക്കാരുടെ പ്രമേഹം, രക്തസമ്മര്‍ദം, ബി.എം.ഐ എന്നിവ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡ് നല്‍കി. ഡയറ്റീഷ്യന്‍, ഫിസിയോ തെറാപ്പിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ നിത്യജീവിതത്തില്‍ പാലിക്കേണ്ട ഭക്ഷണ ക്രമം, വ്യായാമത്തിന്റെ പ്രാധാന്യം, രോഗങ്ങളെ നേരിടേണ്ട രീതി എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ, എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. എസ്.എന്‍ രവികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
date
- Log in to post comments