Skip to main content

     വാക്ക് ഇന്‍ ഇന്റര്‍വ്യൂ 12 ന്

ജില്ലാ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ആയുര്‍യോഗ പ്രൊജക്ട് നടപ്പിലാക്കുന്നതിനായി യോഗ ഇന്‍സ്ട്രക്ടര്‍  (രണ്ട് ഒഴിവ്) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി വാക്-ഇന്‍ -ഇന്റര്‍വ്യൂ ഡിസംബര്‍ 12 ന് നടത്തും. യോഗ്യത : എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ യോഗ. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും സഹിതം 12 ന്  രാവിലെ 11.30 മണിക്ക് സിവില്‍ സ്റ്റേഷനിലെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍      (ഐ.എസ്.എം) കൂടിക്കാഴ്ചയ്ക്കായി ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍  : 0495 2371486.
 

date