Skip to main content

മന്ത്രിസഭയുടെ ആയിരം ദിനാഘോഷം; ജില്ലാതല സമാപനം നീലേശ്വരത്ത്

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷ പരിപാടികളുടെ ജില്ലാതല സമാപനം നടക്കുന്ന നീലേശ്വരത്ത് സംഘാടക സമിതി രൂപീകരിച്ചു. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ എം രാജ ഗോപാലന്‍ എംഎല്‍എ  അധ്യക്ഷത വഹിച്ചു.നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, എഡിഎം:എന്‍ ദേവീദാസ്, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ ബാലകൃഷ്ണന്‍, കൈപ്രത്ത് കൃഷണന്‍ നമ്പ്യാര്‍, എം.കുഞ്ഞിരാമന്‍ നായര്‍, സി.രാഘവന്‍, ജോണ്‍ ഐമണ്‍, നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ വി. ഗൗരി എന്നിവര്‍ സംസാരിച്ചു.
എം. രാജഗോപാലന്‍ എംഎല്‍എ ചെയര്‍മാനും നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും എഡിഎം: എന്‍ ദേവീദാസ് ജനറല്‍ കണ്‍വീനറും തഹസില്‍ദാര്‍, വിവിധ വകുപ്പുകളുടെ താലുക്ക്തല ഉദ്യോഗസ്ഥര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായി സംഘാടക സമിതി രൂപീകരിച്ചത്.വിവിധ ഉപസമിതികള്‍ക്കും രൂപം നല്‍കി. ഫെബ്രുവരി 26 ന് ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നവകേരള നിര്‍മ്മിതിയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ സെമിനാറും 27 ന് വൈകീട്ട് ഘോഷയാത്രയും രാജാസ് ഹൈസ്‌കൂള്‍ മൈതാനത്ത് സമാപന സമ്മേളനവും നടക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും.

date