കിളിയളം-വരഞ്ഞൂര്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു
കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങളില്‍പ്പെട്ട കിനാനൂര്‍- കരിന്തളം, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കിളിയളം, പുതുക്കുന്ന്, വട്ടക്കല്ല്, വരഞ്ഞൂര്‍, കോട്ടപ്പാറ, ബാനം, പരപ്പ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കിളിയളം-വരഞ്ഞൂര്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. കിളിയളത്ത് നടന്ന ചടങ്ങില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. പി കരുണാകരന്‍ എം പി മുഖ്യാതിഥിയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, വിവിധ ഗ്രാമാപഞ്ചായത്ത് പ്രസിഡന്റുമാരായ എ വിധുബാല, സി കുഞ്ഞിക്കണ്ണന്‍, കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ബാലകൃഷ്ണന്‍, വി.സുധാകരന്‍, ഷൈജമ്മ ബെന്നി, പി.ചന്ദ്രന്‍ ,കെ.ഭൂപേഷ്, പി.പ്രകാശന്‍, പി.വി.രവി, കാര്‍ത്യായനി കണ്ണന്‍, അഡ്വ.കെ.കെ നാരായണന്‍,എന്‍ പുഷ്പരാജന്‍, കെ.ലക്ഷമണന്‍, എസ്.കെ ചന്ദ്രന്‍,യു.വി മുഹമ്മദ് കുഞ്ഞി
തുടങ്ങിയവര്‍ പങ്കെടുത്തു. കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വി വി ബിനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ടി.കെ രവി സ്വാഗതവും കാസര്‍കോട് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
- Log in to post comments