നീലേശ്വരം- ഇടത്തോട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു
തൃക്കരിപ്പൂര്‍-കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങളില്‍പ്പെട്ട നീലേശ്വരം നഗരസഭ, കിനാനൂര്‍ -കരിന്തളം, കോടോം-ബേളൂര്‍ എന്നീ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന നീലേശ്വരം, പാലാത്തടം, ചായ്യോം,ചോയ്യങ്കോട്, കൂവാറ്റി, ചാമക്കുഴി, കാലിച്ചാനടുക്കം, ഇടത്തോട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നീലേശ്വരം- ഇടത്തോട് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു.
കാലിച്ചാനടുക്കത്ത് നടന്ന പരിപാടിയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. പി കരുണാകരന്‍ എം പി മുഖ്യാതിഥിയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പതാലില്‍, നീലേശ്വരം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ കെ പി ജയരാജന്‍, കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല ,കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍, പി.വി. തങ്കമണി, കെ. ഭൂവേഷ്, എം. മുസ്തഫ, വി.കെ രാജന്‍, ബിനോയ് ആന്റണി, എം.കുമാരന്‍, എം.പി ജാഫര്‍, എസ്.കെ ചന്ദ്രന്‍, സിബി മേക്കുന്നില്‍, ടി.വി. ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വി.വി ബിനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം രാജഗോപാലന്‍ എംഎല്‍എ സ്വാഗതവും കാസര്‍കോട് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്
- Log in to post comments