Skip to main content

കന്നട പാഠ പുസ്തക ശില്പശാല സംഘടിപ്പിച്ചു

ജില്ലാ സാക്ഷരതാമിഷന്റെ 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കന്നഡ ഭാഷയിലുള്ള ഹയര്‍ സെക്കണ്ടറി തുല്യത പുസ്തക നിര്‍മ്മാണ ശില്‍പശാല ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു.ചരിത്രപരമായ ഒരു മുന്നേറ്റമാണ് കന്നഡ ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസ് അനുവദിക്കുന്നതിലൂടെ വന്നിട്ടുള്ളത് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.സംസ്ഥാന സാക്ഷരതാമിഷന്‍ അസിസ്റ്റന്‍ഡ് കോ-ഡയറക്ടര്‍ കെ.അയ്യപ്പന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കോഡിനേറ്റര്‍ ഷാജു ജോണ്‍ സ്വാഗതവും ശില്പ ശാലയുടെ കോഡിനേറ്റര്‍ സത്യനാരായണ റാവു നന്ദിയും പറഞ്ഞു.ജില്ലയില്‍ കന്നഡ ഹയര്‍സെക്കറി തുല്യതാ കോഴ്‌സിന് 850 പഠിതാക്കള്‍ രജിസ്റ്റര്‍ ചെയ്തു.12 ഹയര്‍ സെക്കണ്ടറി തുല്യതാ പഠന കേന്ദ്രങ്ങള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. കന്നഡ ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ മാസം അവസാനം നടക്കും. 

 

date