Skip to main content

ഏകദിന സെമിനാര്‍ 14ന് 

 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 14ന് ടാഗോര്‍ ഹാളില്‍ നടക്കുന്ന സെമിനാറില്‍ ജില്ലയിലെ എല്ലാ മഹല്ലുകളിലേയും ഭരവാഹികള്‍, ഖത്തീബ്മാര്‍, മദ്രസാധ്യാപകര്‍, മറ്റ് മുസ്്‌ലിം സമുദായ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. 
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 600 പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കും. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2315122.
 

date