Skip to main content

കൂട്ടമ്പൂരില്‍ ആഘോഷമായി പഠനോത്സവം

     കുട്ടമ്പൂരിലെ പുന്നശ്ശേരി എ.യുപി സ്‌കൂളില്‍  പഠനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ കലാപരമായ കഴിവുകളും പഠനമികവും പ്രദര്‍ശിപ്പിക്കുന്ന പരിപാടി നരിക്കുനി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബീന കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം.ആര്‍ അനില്‍കുമാര്‍ അധ്യക്ഷനായി. കുട്ടികളുടെ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള പ്രശ്നോത്തരി,  സ്റ്റേജ് ഷോ, സര്‍ഗ്ഗാത്മക പ്രകടനങ്ങള്‍, വിദ്യാഭ്യാസ പ്രദര്‍ശനം, ഷോര്‍ട്ട്  ഫിലിം പ്രദര്‍ശനം എന്നീ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി.
ഗൈഡ്സ് യൂണിറ്റ് മുന്‍ പ്രധാന അദ്ധ്യാപകന്‍ സി.മാധവന്‍ മാസ്റ്റര്‍, ബുള്‍ബുള്‍ യൂണിറ്റ് പ്രതിനിധി ബിന്ദു പറമ്പത്ത്, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.കെ.വിശ്വംഭരന്‍, പി.ടി.എ പ്രസിഡന്റ് പി.എം.വിശ്വനാഥന്‍, മദര്‍ പിടി.എ.പ്രസിഡന്റ് പ്രജിഷ, കൊടുവള്ളി എ.ഇ.ഒ മുരളീകൃഷ്ണന്‍, ചേളന്നൂര്‍ ബി.പി.ഒ.വിശ്വനാഥന്‍, ഗിരീഷ്, വി.സി.കണാരന്‍ മാസ്റ്റര്‍, എം.എം സതീഷ് കുമാര്‍, എം.വി.അബൂബക്കര്‍, എം.പ്രകാശന്‍, കെ.വി.വനജ, പി.വിനോദ്, ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date