Skip to main content

ഹൈസ്കൂള്‍ മ്യൂസിക് ടീച്ചര്‍ അഭിമുഖം 13, 14 തിയ്യതികളില്‍

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്ക്കൂള്‍ മ്യൂസിക് ടീച്ചര്‍ (കാറ്റഗറി 530/13) തസ്തികയിലേക്കായി 2017 ആഗസ്റ്റ് 22 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തിയതുമായി അര്‍ഹരായ ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ജില്ലാ പി.എസ്.സി ഓഫീസില്‍ ഡിസംബര്‍ 13, 14 തിയ്യതികളില്‍ നടത്തും.  ഇതു സംബന്ധിച്ച് എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍/എസ്.എം.എസ്  വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍റര്‍വ്യൂവിന് എത്തുന്ന ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഒടിവി സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും ഇന്‍റര്‍വ്യൂ മെമ്മോയും ഡൗണ്‍ലോഡ് ചെയ്ത് എടുത്ത്, അസ്സല്‍ പ്രമാണങ്ങള്‍ സഹിതം നിര്‍ദ്ദിഷ്ട തിയ്യതിയില്‍ നിശ്ചിത സമയത്ത് ആഫീസില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ പി.എസ് സി ഓഫീസര്‍ അറിയിച്ചു,

date