Skip to main content

ചിറ്റൂര്‍ കരിയര്‍ ഡവലപ്പ്മെന്‍റ് സെന്‍ററില്‍ പരിശീലനം

പട്ടികജാതി - വര്‍ഗ്ഗക്കാര്‍/ അംഗപരിമിതര്‍/വികലാംഗര്‍/വനിതകള്‍ എന്നിവര്‍ക്ക്   തൊഴില്‍ സാധ്യതകളും, വിജ്ഞാനവും, മാര്‍ക്കറ്റിങ്ങ് എന്നിവ സംബന്ധിച്ചും വിവിധ ചെറുകിട സംരംഭകര്‍ക്കായി പ്രൊഫഷനല്‍ കാഴ്ചപ്പാട് വളര്‍ത്തുന്നതിനും, വിദേശ രാജ്യങ്ങളിലെ പഠനം-തൊഴില്‍ സാധ്യതകള്‍, ജി.എസ്.ടി അനുബന്ധ തൊഴില്‍ സാധ്യതകള്‍ എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കും.  ചിറ്റൂര്‍   കരിയര്‍ ഡവലപ്പ്മെന്‍റ് സെന്‍ററില്‍ നടക്കുന്ന സൗജന്യ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുളളവര്‍  രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്‍റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ഃ 04923 223297
 

date