Skip to main content

ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (സംസ്കൃതം) അഭിമുഖം 14നും 15 നും 

 

വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ് ( സംസ്കൃതം) ഒഴിവിലേയ്ക്ക് ആഗസ്റ്റ് 29ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം ഡിസംബര്‍ 14, 15 തീയതികളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് വിവരം എസ്.എം.എസ്. വഴി നല്‍കിയിട്ടുണ്ട്. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത്  ഒ.റ്റി.വി. സര്‍ട്ടിഫിക്കറ്റും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു. 
 

date