അങ്കണവാടി ഉദ്ഘാടനവും സമര്‍പ്പണ പ്രഖ്യാപനവും സ്പീക്കര്‍ നിര്‍വഹിച്ചു
പൊന്നാനി നഗരസഭ പൂര്‍ത്തീകരിച്ച കുറ്റിക്കാടിലെ 77 ആം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനവും മറ്റ് ഏഴ് അങ്കണവാടികളുടെ സമര്‍പ്പണ പ്രഖ്യാപനവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിര്‍വഹിച്ചു. അങ്കണവാടികള്‍ നിര്‍മിച്ച ഭൂരിഭാഗ സ്ഥലങ്ങളും സംഭാവനയായി കിട്ടിയതാണ്. പൊന്നുംവിലയുള്ള സ്ഥലങ്ങളാണ്, മൂല്യങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് പ്രഖ്യാപിച്ച് ,അവര്‍ സൗജന്യമായി നല്‍കിയത്. ഒരു തദ്ദേശ ഭരണകൂടത്തില്‍ അവര്‍ അര്‍പ്പിച്ച പ്രതീക്ഷ സാധ്യമാകുന്ന വേഗതയില്‍ കെട്ടിടം നിര്‍മ്മിച്ച് സാക്ഷാത്ക്കരിച്ചിരിക്കുകയാണ് പൊന്നാനി നഗരസഭ. നഗരസഭ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ചടങ്ങില്‍ അങ്കണവാടിക്ക് സ്ഥലം വിട്ട് നല്കിയ കെ.പി സൈഫുള്ളയെ സ്പീക്കര്‍ അനുമോദിച്ചു.ചടങ്ങില്‍ കൗണ്‍സിലര്‍ സി.വി സുധ, വൈസ് ചെയര്‍പേഴ്സണ്‍ വി. രമാദേവി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍•ാരായ ഒ.ഒ ഷംസു, ഷീനാ സുദേശന്‍, അഷറഫ് പറമ്പില്‍, ടി. മുഹമ്മദ് ബഷീര്‍, പി. ലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments