കുടുംബശ്രീ വായ്പാ പദ്ധതി ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 26 ന്
പട്ടികജാതി -പട്ടികവര്‍ഗ കോര്‍പ്പറേഷനുമായി ചേര്‍ന്ന് പട്ടികവര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന് നടപ്പാക്കുന്ന വായ്പാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 26 ന് വൊകീട്ട് മൂന്നിന് ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പട്ടികവര്‍ഗ വനിതകള്‍ അംഗങ്ങളായ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഉപജീവന മാര്‍ഗങ്ങള്‍ ഒരുക്കുന്നതിന് മൂന്ന് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം വരെ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന സംഘാടക സമിതി രൂപവത്ക്കരണ യോഗത്തില്‍ ചെയര്‍മാനായി ചിറ്റൂര്‍- തത്തമംഗലം നഗരസഭാ ചെയര്മാന് കെ.മധു, കണ്‍വീനറായി പട്ടികജാതി-പട്ടികവര്‍ഗ കോര്പറേഷന് ജില്ലാ മാനെജര്‍ അനില്‍, വൈസ് ചെയര്‍പേഴ്സണായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എം.വി ധന്യ, ജോയിന്റ് കണ്‍വീനറായി കുടുംബശ്രീ എ.ഡി.എം.സി എസ്.വി പ്രേംദാസ് എന്നിവരെ തീരുമാനിച്ചു. തത്തമംഗലം രാജീവ് ഗാന്ധി കണ്വെന്ഷന് സെന്ററിലാണ് ഉദ്ഘാടന പരിപാടി നടക്കുക.
- Log in to post comments