Skip to main content

കുട്ടി സിനിമാവണ്ടി ഇന്നും നാളെയും ജില്ലയില്‍ പ്രചാരണം നടത്തും.

കുട്ടികളുടെ  അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ നേരിടുന്ന വിവിധ ചുഷണങ്ങളെ കുറിച്ച് പൊതുജനങ്ങളെയും രക്ഷിതാക്കളെയും ബോധവല്‍കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടി സിനിമാവണ്ടി ഇന്നും നാളെയും (ഡിസംബര്‍ 14 ,15 ) ജില്ലയില്‍ പ്രചാരണം നടത്തും. ആദ്യ ദിവസം നിലമ്പൂര്‍ മേഖലയിലെ  വിവിധ ഗ്രാമ പ്രദേശങ്ങളിലും രണ്ടാം ദിവസം ജില്ലയുടെ തീരദേശ മേഖലയായ പരപ്പങ്ങാടി, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലുമാണ് പ്രദര്‍ശനം നടത്തുക.      
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും കുട്ടികള്‍ കൈകൊള്ളേണ്ട നടപടികളെ കുറിച്ചുമുള്ള സംബന്ധിക്കുന്ന ഹ്ര്വസ  ചിത്രങ്ങളാണ് സിനിമാവണ്ടിയില്‍ പ്രദര്‍ശിപ്പിക്കുന്നത് .വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ സിനിമ പ്രദര്‍ശനം.
പതിനെട്ട് വയസ്സ് പൂര്‍ത്തിയാവുന്നതിന് മുന്‍പുള്ള കുട്ടി കല്യാണത്തെ കുറിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റ് യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച 'പതിനെട്ട് 'എന്ന ഹ്ര്വസ ചിത്രവും ആണ്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തെ കുറിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റ് നിര്‍മ്മിച്ച് പട്ടാമ്പി എം. എല്‍. എ  മുഹമ്മദ് മുഹ്സിന്‍ പ്രധാന റോളില്‍ അഭിനയിച്ച 'സ്പര്‍ശം' എന്ന ഹ്ര്വസ ചിത്രവും കേരളാ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍മ്മിച്ച്  ചലച്ചിത്ര താരം നിവിന്‍ പോളി അഭിനയിച്ച കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തെ കുറിച്ചുള്ള ഹ്ര്വസ ചിത്രവും, ട്രാന്‍സ് ജെന്‍ഡര്‍ സിനിമയായ 'കരുണയും' കുട്ടി സിനിമാ വണ്ടിയില്‍ പ്രദര്‍ശിപ്പിക്കും.
സംയോജിത ശിശു വികസന പദ്ധതിയുടെയും ഒപ്പം കുട്ടികള്‍ക്കൊപ്പം ബാല സംരക്ഷണ വളണ്ടിയര്‍ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് സിനിമാ പ്രദര്‍ശനം ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ സോഷ്യല്‍ വര്‍ക്കര്‍ ഫസല്‍ പുള്ളാട്ട് ആണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895701222

 

date