Skip to main content

ലോകസഭാ തെരെഞ്ഞെടുപ്പ് : ജില്ലയില്‍ 16 നിയസഭാ മണ്ഡലങ്ങളിലും പോലീസ് - ബി എസ് എഫ് റൂട്ട് മാര്‍ച്ച് നടത്തും.

 

ലോകസഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബി എസ് എഫ് ബറ്റാലിയനും പോലീസും സംയുക്തമായി ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും റൂട്ട് മാര്‍ച്ച് നടത്തും.  റൂട്ട് മാര്‍ച്ചിന് കൊണ്ടോട്ടിയില്‍ തുടക്കമായി. കൊണ്ടോട്ടി കുറുപ്പത്ത് മുതല്‍ പതിനേഴാംമൈല്‍ വരെയും പുളിക്കല്‍ ആലുക്കല്‍ മുതല്‍ പെരിയമ്പലം വരെയുമാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. മേല്‍മുറി എം.എസ്.പിയില്‍ ക്യാമ്പ് ചെയ്ത നാദാപുരത്തെ ബി എസ് എഫ് 184 ബറ്റാലിയനും അതാത് മണ്ഡലങ്ങളുടെ പരിധിയിലുള്ള പോലീസും ചേര്‍ന്നാണ് ജില്ലയിലെ 16 മണ്ഡലങ്ങളിലായി റൂട്ട് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 7.30 വരെയാണ് റൂട്ട് മാര്‍ച്ച്.
ഇന്ന് (മാര്‍ച്ച് 21) താനൂര്‍ മണ്ഡലത്തില്‍ ഫെറോക്ക് പള്ളി മുതല്‍ ചാപ്പപ്പടി വഴി വാഴക്കത്തരൂര്‍ വരെയും അഞ്ചുടി മുതല്‍ ചീരാന്‍ കടപ്പുറം വഴി ഉണ്ണിയാല്‍ വരെയുമാണ് റൂട്ട് മാര്‍ച്ച് നടത്തുക. മാര്‍ച്ച് 22  ന് പൊന്നാനി മണ്ഡലത്തില്‍ നടുവട്ടം മുതല്‍ ആനക്കംപാട് വരെയും അംശക്കച്ചേരി മുതല്‍ എടപ്പാള്‍ വരെയും റൂട്ട് മാര്‍ച്ച് നടത്തും. മാര്‍ച്ച് 23 ന് മഞ്ചേരി മണ്ഡലത്തില്‍ ചോലക്കല്‍ മുതല്‍ കുറ്റിപ്പാറ വരെയും മഞ്ഞപ്പറ്റ മുതല്‍ എലങ്ങൂര്‍ വരെയും നെല്ലിക്കുത്ത് ടൗണിലും മാര്‍ച്ച് നടത്തും. മാര്‍ച്ച് 24 ന് പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ അങ്ങാടിപ്പുറം പോളിടെക്നിക് മുതല്‍ പെരിന്തല്‍മണ്ണ മനഴി സ്റ്റാന്റ് വരെയാണ് റൂട്ട് മാര്‍ച്ച്.
മാര്‍ച്ച് 25 ന് തിരൂര്‍ മണ്ഡലത്തില്‍ ആലിന്‍ചുവട് മുതല്‍ തേവര്‍ കടപ്പുറം, വേലപുരം, പുത്തങ്ങാടി വഴി പറവണ്ണ വരെയും ആശാന്‍പടി മുതല്‍ കൂട്ടായി വരെയും റൂട്ട് മാര്‍ച്ച് നടത്തും. മാര്‍ച്ച് 26 ന് തിരൂരങ്ങാടി മണ്ഡലത്തില്‍ പി.എസ്.എം.ഒ കോളേജ് മുതല്‍ ചെമ്മാട് ടൗണ്‍ വരെയും മാര്‍ച്ച് 27 ന് വണ്ടൂര്‍ മണ്ഡലത്തില്‍ ബോയ്സ് സ്‌കൂള്‍ മുതല്‍ പള്ളിക്കുന്ന് വരെയും വാണിയമ്പലം പെട്രോള്‍ പമ്പ് മുതല്‍ പി.കെ മില്ലുംപടി വരെയും റൂട്ട് മാര്‍ച്ച് നടത്തും.
മാര്‍ച്ച് 28 ന് തവനൂര്‍ മണ്ഡലത്തില്‍ മൂവങ്കര പാപ്പിനിക്കാവ് ക്ഷേത്രം മുതല്‍ തവനൂര്‍ ടൗണ്‍ വരെയും ഒപ്പം കുറ്റിപ്പുറം ടൗണിലും റൂട്ട് മാര്‍ച്ച് നടത്തും. മാര്‍ച്ച് 29 ന് വേങ്ങര മണ്ഡലത്തില്‍ വേങ്ങര പോലീസ് സ്റ്റേഷന്‍ മുതല്‍ ടൗണ്‍ വരെയും മാര്‍ച്ച് 30 ന് വള്ളിക്കുന്ന് മണ്ഡലത്തില്‍ ആനയാറങ്ങാടി മുതല്‍ അത്താണിക്കല്‍ വരെയും അരിയല്ലൂര്‍ ജംഗ്ഷന്‍ മുതല്‍ കൊങ്കണ്‍ ബസാര്‍ വരെയും പരപ്പനങ്ങാടി ടൗണ്‍ മുതല്‍ ഓട്ടുംപുറം വരെയുമാണ് റൂട്ട് മാര്‍ച്ച് നടത്തുക.
മാര്‍ച്ച് 31 ന് മലപ്പുറം മണ്ഡലത്തില്‍ ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ കിഴക്കേത്തല വരെയും ഏപ്രില്‍ ഒന്നിന് കോട്ടക്കല്‍ മണ്ഡലത്തില്‍ ചങ്കുവെട്ടി മുതല്‍ കോട്ടക്കല്‍ ടൗണ്‍ വരെയും ഒതുക്കുങ്ങല്‍ അങ്ങാടിയിലുമാണ് റൂട്ട് മാര്‍ച്ച് നടക്കുക.
ഏപ്രില്‍ രണ്ടിന്  മങ്കട മണ്ഡലത്തില്‍ കുറുപ്പത്താല്‍ മുതല്‍ ഓണപ്പുട വരെയും പടപ്പറമ്പ മുതല്‍ ചെറുകുളമ്പ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വരെയും ഏപ്രില്‍ മൂന്നിന് ഏറനാട് മണ്ഡലത്തില്‍ അരീക്കോട് പോലീസ് സ്റ്റേഷന്‍ മുതല്‍ വാഴക്കാട് റോഡ് ജംഗ്ഷന്‍ പുത്താലം റോഡ് ജംഗ്ഷന്‍ വരെയും കാവനൂര്‍ 12 മുതല്‍ കാവനൂര്‍ ടൗണ്‍ വരെയും ഏപ്രില്‍ അഞ്ചിന് നിലമ്പൂര്‍ മണ്ഡലത്തില്‍ ഇടമല പള്ളിപ്പടി മുതല്‍ മാമ്പൊയില്‍ വരെയും മൂപ്പിനി മുതല്‍ എടക്കര പാലം വരെയുമാണ് റൂട്ട് മാര്‍ച്ച് നടത്തുക.

 

date