Skip to main content

വൈദ്യര്‍ മഹോത്സവം നാളെ (വെള്ളി) മുതല്‍

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ വാര്‍ഷിക പരിപാടിയായ വൈദ്യര്‍ മഹോത്സവം നാളെ മുതല്‍ ഞായറാഴ്ച വരെ അക്കാദമിയില്‍ നടക്കും. ഡിസംബര്‍ അവസാനവാരത്തില്‍ നടക്കേണ്ടിയിരുന്ന വൈദ്യര്‍ മഹോത്സവം 2018ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കപ്പെട്ടതായിരുന്നു.
അക്കാദമിയില്‍ എല്ലാ വര്‍ഷവും പാട്ടു പാടാന്‍ എത്തുന്ന മുതിര്‍ന്ന കലാകാര•ാരുടെ അഭ്യര്‍ത്ഥന മാനിച്ച് ആഘോഷങ്ങള്‍ ഒഴിവാക്കിയുള്ള സംഗമങ്ങളാണ് നടക്കുന്നത്. ഗാന്ധിജിയുടെ 150-ാം ജ•വാര്‍ഷികവും 70-ാം രക്ത സാക്ഷ്യവും അനുബന്ധിച്ച് ഗാന്ധി സ്മൃതിയിലാണ് വൈദ്യര്‍ മഹോത്സവം.
വര്‍ണങ്ങളൊഴിവാക്കിയുള്ള വൈദ്യര്‍ മഹോത്സവത്തിന് കുരുന്നുകരങ്ങള്‍ വരച്ച ഗാന്ധിജിയുടെ ചിത്രപ്രദര്‍ശനത്തോടെയാണ് തുടക്കം. എസ്.എസ്.എ കൊണ്ടോട്ടി ബി ആര്‍ സി യുടെ സഹകരണത്തോടെ ഉപജില്ലയിലെ ഒന്നു മുതല്‍ നാല് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വരച്ച ഗാന്ധി ചിത്രങ്ങളുടെ പ്രദര്‍ശനം രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. മൂന്നിന് ഖിസ്സ പാട്ട് കലാകാര•ാരുടെ സംഗമവും പാടിപ്പറയല്‍ പരിപാടിയും നടക്കും. കേരള ഖിസ്സപ്പാട്ട് സംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഏഴിന് ഗാന്ധിമാല ആലാപനം നടക്കും. തുടര്‍ന്ന് പ്രാദേശിക കലാകാര•ാര്‍ ഒരുക്കുന്ന പാട്ടു മേള മാനവീയം വേദിയില്‍ കൊണ്ടോട്ടി സാംസ്‌കാരിക വേദി നയിക്കും.

 

date