Post Category
ഊര്‍ജ സംരക്ഷണ പ്രചാരണം നടത്തി
ഊര്‍ജ സംരക്ഷണ ദിനാചരണത്തിന്‍റെ ഭാഗമായി മലമ്പുഴ ഐ.റ്റി.ഐ യിലെ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍ കേരള എനര്‍ജി മാനെജ്മെന്‍റ് സെന്‍ററുമായി ചേര്‍ന്ന് സിവില്‍ സ്റ്റേഷനില്‍ പ്രചാരണം നടത്തി. പ്രോഗ്രാം ഓഫീസര്‍ എന്‍. ഭാവദാസിന്‍റെ നേതൃത്വത്തില്‍ 30 വിദ്യാര്‍ഥികള്‍ സിവില്‍സ്റ്റേഷന്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കു വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വിതരണം ചെയ്തു. എ.ഡി.എം. എസ് വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ദിനാചാരണത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂള്‍ അസംബ്ലികളിലും ഊര്‍ജ സംരക്ഷണ പ്രതിജ്ഞയെടുത്തു.
date
- Log in to post comments