Skip to main content

പൊതുസ്ഥലം കയ്യേറി സ്ഥാപിക്കുന്ന പ്രചാരണ ബോര്‍ഡുകളും ചുവരെഴുത്തുകളും നീക്കം ചെയ്യും

 

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രിക് പോസ്റ്റുകള്‍, റോഡുകള്‍ മറ്റ്  പൊതു സ്ഥലങ്ങള്‍ എന്നിവ കയ്യേറി പ്രചാരണ ബോര്‍ഡുകളോ, ബാനറുകളോ, എഴുത്തുകളോ സ്ഥാപിക്കില്ലെന്ന്് രാഷ്ട്രീയകക്ഷികളുടെ യോഗത്തില്‍ തീരുമാനിച്ചിട്ടുളളതാണ്. യോഗതീരുമാനം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും അറിയിച്ചിട്ടുളളതാണ്. എന്നാല്‍ ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല എന്ന് വിവിധ സ്‌ക്വാഡുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊതുസ്ഥലം കയ്യേറി സ്ഥാപിക്കുന്ന പ്രചാരണ ബോര്‍ഡുകള്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ മുഖേന നീക്കം ചെയ്യുകയും ഇതിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ അക്കൗണ്ടില്‍ വകയിരുത്തുകയും ചെയ്യും. ഈ തെരഞ്ഞെടുപ്പില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പ് വരുത്തേണ്ടതാണെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

 

date