Skip to main content

ബലാത്സംഗകേസില്‍ പ്രതിക്ക് എട്ട് വര്‍ഷം തടവും പിഴയും

 

     ബധിരയും മൂകയുമായ 20 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്സില്‍ പ്രതിയായ ഒലവക്കോട് കാവില്‍പ്പാട് ഇരുപ്പശ്ശേരി വീട്ടില്‍ സുധീഷിനെ എട്ട് വര്‍ഷം  തടവിനും 1.5 ലക്ഷം പിഴയ്ക്കും ശിക്ഷിച്ചു. പാലക്കാട് അസിസ്റ്റന്‍റ് സെഷന്‍സ് അഡീഷനല്‍ ജഡ്ജിയാണ്  ശിക്ഷ വിധിച്ചത്. പിഴ നല്‍കിയില്ലെങ്കില്‍ ഒരു വര്‍ഷം   അധിക തടവ് അനുഭവിക്കണം.   പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ  ആര്‍.ആനന്ദ്, കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ ഹാജരായി. ഹേമാംബിക നഗര്‍ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ് ഷിഹാബുദീനാണ് 2006 ല്‍ നടന്ന കുറ്റകൃത്യം അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

date