Post Category
സുഗമമായ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കൺട്രോൾ റൂം
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനായി തെരഞ്ഞെടുപ്പ് ദിവസവും (ഏപ്രിൽ 23), തലേദിവസവും (ഏപ്രിൽ 22) കളക്ട്രേറ്റിൽ കൺട്രോൾ റൂം പ്രവർത്തിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ടി.വി. അനുപമ അറിയിച്ചു. 0487 2363300, 04872361063 (കളക്ട്രേറ്റ് ഇലക്ഷൻ വിങ്), 1950( ടോൾ ഫ്രീ നമ്പർ), 8547610084(ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ) എന്നീ നമ്പറുകളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.
date
- Log in to post comments