Skip to main content

മന്തുരോഗം നിവാരണം: ജില്ലാതല സമൂഹ ചികിത്സാ പരിപാടിക്ക് തുടക്കം

 

    മന്തുരോഗം നിവാരണ സമൂഹ ചികിത്സാ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടന്ന ജില്ലാതല പരിപാടി കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ടു വയസ്സിനു മുകളിലുളള എല്ലാവര്‍ക്കും മന്തു രോഗത്തിനെതിരെ ഒരു ഡോസ് ഡി.ഇ.സി ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ സൗജന്യമായി വിതരണം ചെയ്താണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. മന്തു രോഗികള്‍ കൂടുതലുളള ജില്ലയിലെ 19 ഇടങ്ങളില്‍ (ഹോട്ട് സ്പോട്ടുകള്‍) ഡിസംബര്‍ 23 വരെയും ബാക്കിയിടങ്ങളില്‍ ജനുവരി രണ്ട് മുതല്‍ 11 വരെയുമാണ് പ്രതിരോധ മരുന്നു വിതരണം.
    ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.റീത്ത വിഷയാവതരണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനെജര്‍ ഡോ. രചനാ ചിദംബരം പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടിയോടനുബന്ധിച്ച് ബോധവത്കരണ പൊറാട്ട് നാടകവും അവതരിപ്പിച്ചു. ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

date