Skip to main content

പുനരധിവാസ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം

 

    പുതുശ്ശേരി ഗ്രാമ പഞ്ചായത്തില്‍ പുതുതായി ആരംഭിക്കുന്ന ബഡ്സ് പുനരധിവാസ കേന്ദ്രത്തില്‍ വിവിധ ഒഴിവുകളില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.  
    സ്ത്രീകള്‍ക്ക് മാത്രമുളള റിഹാബിലിറ്റേഷന്‍ വര്‍ക്കര്‍ കം കെയര്‍ടേക്കര്‍ ഒഴിവിലേക്ക് എം.ആറില്‍ ബിരുദം- ഡിപ്ലൊമ അല്ലെങ്കില്‍ പ്ലസ്ടു യോഗ്യതയ്ക്കൊപ്പം ആര്‍ സി ഐ അംഗീകാരമുളള ഡിപ്ലോമയാണ് യോഗ്യത. 
    ആയ കം കുക്ക് ഒഴിവില്‍ പത്താംതരം പഠിച്ച് സേവന തല്‍പ്പരരായ സ്ത്രീകളെ പരിഗണിക്കും. വിശദവിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍- 04912566339

date