Skip to main content

എസ്.ആര്‍.സി കമ്മൂണിറ്റി കോളേജില്‍ കോഴ്സ് പ്രവേശനം

 

    എസ്.ആര്‍സി കമ്യൂനിറ്റി കോളേജില്‍ ജനുവരിയില്‍ നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് - ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസവുമാണ് കാലയളവ്. കോഴ്സുകളുടെ വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ ഓഫീസില്‍ 200 രൂപയ്ക്ക് ലഭിക്കും. തപാല്‍ മുഖേന ആവശ്യമുളളവര്‍ എസ്.ആര്‍സി ഡയറക്ടറുടെ പേരില്‍ 250 രൂപയുടെ ഡി.ഡി എടുത്ത് ജനുവരി 10 ന് മുമ്പ് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം  വിലാസത്തിലേക്ക് അയക്കണം.  18 വയസ്സിനുമേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷാ ഫീസായ 200 രൂപ കോഴ്സ് ഫീയോടൊപ്പം ഡി.ഡി. ആയി അയക്കണം. വിശദ വിവരങ്ങള്‍ക്ക് www.src.kerala.gov.in/www.srccc.in.  ഫോണ്‍- 0471-2325101, 2326101

date