Skip to main content

ഖാദി തുണിത്തരങ്ങള്‍ക്ക് കിഴിവ്

 

    ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ 18 മുതല്‍ 30 വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ കീഴിലുളള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് സ്പെഷ്യല്‍ കിഴിവ് അനുവദിച്ചിരിക്കുന്നു. കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക്  എന്നിവയ്ക്ക് 30 ശതമാനവും പോളിക്ക് 20 ശതമാനവുമാണ് കിഴിവ്. കോട്ട മൈതാനത്തുളള ഖാദി ഗ്രാമ സൗഭാഗ്യ, ടൗണ്‍ ബസ് സ്റ്റാന്‍റ് കോംപ്ലക്സ്, കോങ്ങാട് മുനിസിപ്പല്‍ കോംപ്ലക്സ്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലുളള ഖാദി ഷോറൂമുകളും സ്പെഷ്യല്‍ റിബേറ്റ് ലക്ഷ്യമാക്കി സജ്ജീകരിച്ചിട്ടുണ്ട്

date