Skip to main content

ആബി; ആധാര്‍ ലിങ്കിംഗ്  31 വരെ

   കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എല്‍ഐസിയുമായി സഹകരിച്ച് നടപ്പിലാക്കി വരുന്ന  ആം ആദ്മി ബീമയോജനയിലെ  അംഗങ്ങള്‍ക്കുളള ആനുകൂല്യം ഉയര്‍ത്തി. പദ്ധതി അംഗങ്ങള്‍ക്ക്  പി എം ജെ ജെ ബി വൈ -പി എം എസ് ബി വൈ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനം.
    ഇതനുസരിച്ച് 18 മുതല്‍ 50  വരെ  പ്രായമുളള അംഗങ്ങളുടെ  അപകടമരണത്തിന് നാലു ലക്ഷം രൂപയും  സ്വാഭാവികമരണത്തിനും സ്ഥിരമായ പൂര്‍ണ്ണ അംഗവൈകല്യത്തിനും  രണ്ടു ലക്ഷം രൂപയും ഭാഗികമായ അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും. 51 മുതല്‍ 59 വരെ പ്രായമുളള അംഗങ്ങളുടെ  അപകടമരണത്തിനും  സ്ഥിരമായ  പൂര്‍ണ്ണ അംഗവൈകല്യത്തിനും 2.75 ലക്ഷം രൂപയും ഭാഗികമായ അംഗവൈകല്യത്തിന്  1.375 ലക്ഷം രൂപയും  സ്വാഭാവികമരണത്തിന് 30,000 രൂപയും ലഭിക്കും. പദ്ധതിയിലെ അംഗങ്ങളുടെ  ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന  പരമാവധി രണ്ട് കുട്ടികള്‍ക്ക്  പ്രതിവര്‍ഷം 1200 രൂപ  വീതം സ്‌കോളര്‍ഷിപ്പ് നല്‍കും.
    ആബി ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആധാര്‍ നമ്പര്‍ എന്നിവ  സമര്‍പ്പിക്കണം.  അവസാനതീയതി ഈ മാസം  31.

 

date