Skip to main content

ക്രൈസിസ് റെസ്‌പോണ്‍സ് കമ്മിറ്റി രൂപീകരണവും  ക്രൈസിസ് റെസ്‌പോണ്‍സ് കാര്‍ഡ് വിതരണവും

   എന്‍വൈകെ സുരക്ഷ എംഎസ്എം പ്രോജക്ട്, മൈഗ്രന്റ് പ്രോജക്ട് സുരക്ഷ, എഫ്.എസ്.ഡബ്ല്യു പ്രോജക്ട്, സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്രൈസിസ് റെസ്‌പോണ്‍സ് കമ്മിറ്റി രൂപീകരണവും ക്രൈസിസ് റെസ്‌പോണ്‍സ് കാര്‍ഡ് വിതരണം നടന്നു. ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ക്രൈസിസ് റെസ്‌പോണ്‍സ് കാര്‍ഡ് വിതരണം ചെയ്തു.  എംഎസ്എം സുരക്ഷ പ്രോജക്ട് മാനേജര്‍ എം.നിഷിത, മൈഗ്രന്റ് സുരക്ഷ മാനേജര്‍ ജോബിന്‍ അബ്രഹാം, എഫ്.എസ്.ഡബ്ല്യു സുരക്ഷ മാനേജര്‍ രതീഷ്, ഖാദര്‍ മാന്യ, ക്രൈസിസ് റെസ്‌പോണ്‍സ്  കണ്‍വീനര്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

date