Skip to main content

ന്യൂനപക്ഷദിനം ആചരിച്ചു

        കേരള സര്‍ക്കാര്‍ ന്യൂനപക്ഷവകുപ്പിന്റെ കീഴില്‍ കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന സി.സി.എം.വൈ യില്‍ ന്യൂനപക്ഷദിനാചരണയോഗം കോഴിക്കോട് സിവില്‍ സര്‍വ്വീസ് അക്കാദമി പ്രിന്‍സിപ്പല്‍ കെ. സലീം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മദ്രസ്സാദ്ധ്യാപകക്ഷേമനിധി മാനേജര്‍ അബ്ദുല്‍ ഹമീദ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡാനിഷ്, ഫിറോസ്, വിവിധ കോഴ്‌സുകളെ പ്രതിനിധീകരിച്ചു കൊണ്ട് സനൂജ, നിഹാല കാത്തൂന്‍, ആഷിഖ് അലി, മുഹമ്മദ് ഇഫ്തിഖാര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ ഗാനാലാപനവും അരങ്ങേറി. നസീറ വെള്ളങ്ങോട്ട് സ്വാഗതവും അബ്ദുല്‍ വാരിസ് നന്ദിയും പറഞ്ഞു.
 

date