Skip to main content

ട്രസ്റ്റിമാരെ നിയമിക്കുന്നു

 

ചോറോട് വില്ലേജിലെ ശ്രീ.വൈക്കിലശ്ശേരി പരദേവതാ  ക്ഷേത്രം, ചേന്ദമംഗലം ക്ഷേത്രം, തിരുവളളൂര്‍ വില്ലേജിലെ ശ്രീ. തിരുവളളൂര്‍ ശിവക്ഷേത്രം, ഓര്‍ക്കാട്ടേരി വില്ലേജിലെ ശ്രീ. കാര്‍ത്തികപ്പളളി ദുര്‍ഗ്ഗാ ക്ഷേത്രം,  എന്നീ ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍  ഡിസംബര്‍ 28 ന്  വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിച്ചിരിക്കണം. അപേക്ഷാഫോറം ഓഫീസില്‍ നിന്ന് സൗജന്യമായി ലഭിക്കുമെന്ന് അസി.കമ്മീഷണര്‍ അറിയിച്ചു.

ആയഞ്ചേരി വില്ലേജിലെ ശ്രീ. കൊറ്റിയാംവെളളി പരദേവതാ ക്ഷേത്രം, ശ്രീ. ആയഞ്ചേരി ശിവക്ഷേത്രം, ശ്രീ. കുന്നംകുളങ്ങര ദുര്‍ഗ്ഗാ ക്ഷേത്രം, നാദാപുരം വില്ലേജിലെ ശ്രീ.നരിക്കാട്ടേരി വിഷ്ണുക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍  2018 ജനുവരി എട്ടിന്  വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിച്ചിരിക്കണം. അപേക്ഷാഫോറം ഓഫീസില്‍ നിന്ന് സൗജന്യമായി ലഭിക്കുമെന്ന് അസി.കമ്മീഷണര്‍ അറിയിച്ചു.
 

date