Skip to main content

ഖാദി ക്രിസ്മസ്, പുതുവത്സര മേള ആരംഭിച്ചു

 

ഖാദി ക്രിസ്മസ്, പുതുവത്സര മേള ജില്ലയില്‍ ആരംഭിച്ചു. സില്‍ക്ക് സാരികള്‍, ഖാദി റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, പര്‍ദ്ദകള്‍ തുടങ്ങിയവ 30 ശതമാനം റിബേറ്റില്‍ ഡിസംബര്‍ 30 വരെ ലഭിക്കും. ആകര്‍ഷകമായ പത്ത് ഡിസൈനുകളില്‍ പര്‍ദ്ദകള്‍ ലഭ്യമാണ്. 
കോഴിക്കോട് ജില്ലാ ഖാദിഗ്രാമവ്യവസായത്തിനുകീഴിലുള്ള ചെറൂട്ടി ഖാദി ഗ്രാമ സൗഭാഗ്യയില്‍ പ്രൊജക്ട് ഓഫീസര്‍ കെ.പി. ദിനേശ് കുമാര്‍ മേളയുെടജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ഷിബി, ജൂനിയര്‍ സൂപ്രണ്ട് ഒ.അനില കുമാരി, സി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
 

date