സൈക്കിള്‍ റാലി സംഘടിപ്പിച്ചു
സൈക്കിള്‍ റാലി സംഘടിപ്പിച്ചു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാപന വ്യാപന ഡിവിഷന്‍ കോഴിക്കോട് ടീം മലബാര്‍ റൈഡേഴ്‌സ് സംയുക്തമായി ആയി വായു മലിനീകരണം തടയുക എന്ന സന്ദേശവുമായി കോഴിക്കോട് നഗരത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
ബീച്ചില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ റാലി സിറ്റി പോലീസ് കമ്മീഷണര്‍ എവി ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്തു.
ഡിഐജി കാളിരാജ് മഹേഷ്, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോക്ടര്‍ സീ മീനാക്ഷി ഐഎഫ്എസ്, ടീം മലബാര്‍ റൈഡേഴ്‌സ് പ്രസിഡണ്ട് നിഖില്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 14 ന് രാവിലെ 10.30 മണിയ്ക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്, ബിസിനസ്സ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, പബ്ലിക് റിലേഷന്‍ ഓഫീസര്‍, ഫ്രണ്ട് ഓഫീസ് എക്‌സിക്യുട്ടീവ്, ഗ്രാഫിക് ഡിസൈനര്‍, വീഡിയോ എഡിറ്റര്‍, ട്രെയിനര്‍ ടാലി, വെബ്ഡവലപ്പര്‍ തുടങ്ങി വിവിധ തസ്തികളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് ഓണ്‍ലൈനായി www.employabilitycentre.org എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം ജൂണ്‍ 14 ന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370178.
ജില്ലാ ആസൂത്രണ സമിതി യോഗം 14 ന്
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ 14 ന് ഉച്ച മൂന്ന് മണിക്ക് ജില്ലാ ആസുത്രണ സമിതി ഹാളില്‍ ചേരും.
കരാറാടിസ്ഥാനത്തില്‍ നിയമനം
വെളളിമാട്കുന്ന് ഗവ. ഒബ്‌സര്‍വേഷന്‍ ഹോം ബോയ്‌സ് കോഴിക്കോട് സ്ഥാപനത്തിലെ കുട്ടികളുടെ പരിചരണത്തിനായി സാമൂഹ്യ സുരക്ഷാമിഷന്‍ മുഖാന്തിരം ഒരു മള്‍ട്ടി ടാസ്‌ക് കെയര്‍പ്രൊവൈഡറെ കരാറാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. എട്ടാം ക്ലാസ്സും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുളളവര്‍ ജൂണ്‍ 15 ന് രാവിലെ 11 മണിക്ക് വെളളിമാട്കുന്ന് ഗവ. ഒബ്‌സര്‍വേഷന്‍ ഹോം ബോയ്‌സ് ഓഫീസില്‍ കൂടിക്കാഴ്ചക്കായി ഹാജരാക്കണം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും കൊണ്ടുവരണം. പ്രായപരിധി 35 വയസിന് മുകളില്‍ ആയിരിക്കണം. ഫോണ്‍ - 0495 2731118.
ക്വട്ടേഷന്‍ ക്ഷണിച്ചു
ബേപ്പൂര്‍ തുറമുഖത്തെ ഉപയോഗ ശൂന്യമായ മൂന്ന് ടണ്‍ ഫോര്‍ക്ക് ലിഫ്റ്റ് വില്‍പ്പന നടത്തുന്നതിന് വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ 21 ന് ഒരു മണിക്കകം കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ - 0495 2418610.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ 2018-19 വര്‍ഷത്തെ കണക്കുകളുടെ ഓഡിറ്റ് സമയബന്ധിതമായി നടത്തുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരില്‍ നിന്നും സ്ഥാപനത്തിന്റെ പ്രൊഫൈല്‍ സഹിതം അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 18 നകം പ്രൊജക്ട് ഡയറക്ടര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കണം.
തേക്ക് സ്റ്റമ്പ് വിതരണത്തിന്
വടകര സോഷ്യല്‍ ഫോറെസ്ട്രി റെയിഞ്ചിലെ മൊകേരി നഴ്‌സറിയില്‍ തേക്ക് സ്റ്റമ്പ് വിതരണത്തിന് തയ്യാറായി. ഒരു തേക്ക് സ്റ്റമ്പിന് ഏഴ് രൂപ നിരക്കില്‍ വടകര താലൂക്കിലെ മൊകേരി, വട്ടോളി നഴ്‌സറികളില്‍ നിന്ന് വിതരണം ചെയ്യും. ഒരു വര്‍ഷം പ്രായമായ ചന്ദനം, വീട്ടി, തേക്ക് എന്നിവയുടെ വലിയ കൂട തൈകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547603823, 8547603824.
ദര്‍ഘാസ് പരസ്യം
മേലടി ബ്‌ളോക്കിലെ എം.എല്‍.എ.എസ്.ഡി.എഫ് കാലവര്‍ഷക്കെടുതി, പുനരുദ്ധാരണപ്രവൃത്തി എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ നിശ്ചിത യോഗ്യതയുളള പൊതുമരാമത്ത് കരാറുകാരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. മംഗലശ്ശേരി - കളത്തില്‍ മുക്ക് റോഡ് നിര്‍മ്മാണം, മാണിയോട്ടുമുക്ക് - തയ്യുള്ളപറമ്പ് റോഡ് നിര്‍മ്മാണം, കാരയില്‍ മുക്ക് - പാവട്ടുകണ്ടി മുക്ക് റോഡ് പുനരുദ്ധാരണം എന്നിവയാണ്പദ്ധതികള്‍. ടെണ്ടര്‍ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 19 ന് ഉച്ചയ്ക്ക് ഒരു മണി.
- Log in to post comments