ഇന്ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം: കൂട്ടയോട്ടവും തെരുവ്നാടകവും നടക്കും
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനും തൊഴില്‍ നൈപുണ്യ വകുപ്പിനെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ജൂണ്‍ 12) അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം നടക്കും. പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഓ ആര് സി സ്കൂളിലെ കുട്ടികള്‍ക്കായി രാവിലെ 10ന് മോയന്‍സ് സ്കൂളില്‍ ഉപന്യാസ രചനാ മത്സരവും ഉച്ചയ്ക്ക് മൂന്നിന് മിഷന് സ്കൂള്‍ മൈതാനം മുതല്‍ സിവില്‍ സ്റ്റേഷന് പരിസരം വരെ ബാലവേല വിരുദ്ധ സന്ദേശം ഉള്‍കൊള്ളിച്ച കൂട്ടയോട്ടവും തെരുവുനാടകവും നടത്തും. എസ് പി സി കേഡറ്റുകള്‍, എന്‍എസ്എസ് വളണ്ടിയേഴ്സ്, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ കൂട്ടയോട്ടത്തിലും തെരുവുനാടകത്തിലും പങ്കെടുക്കും. വനിതാ- ശിശു വികസന, തൊഴില്‍, ആഭ്യന്തര വകുപ്പുകളുടെ പ്രവര്‍ത്തനഫലമായി ജില്ലയില്‍ ബാലവേല ഒരുപരിധിവരെ നിര്‍ത്തലാക്കാന്‍ കഴിഞ്ഞതായും ബാലവേല വിരുദ്ധ ദിനാചരണം പൊതുജനങ്ങള്‍ക്കിടയില്‍ വലിയതോതിലുള്ള ബോധവത്കരണത്തിന് കാരണമാകുമെന്നും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ ആനന്ദന്, ജില്ലാ ലേബര്‍ ഓഫീസര്‍ രാമകൃഷ്ണന് എന്നിവര്‍ അറിയിച്ചു.
- Log in to post comments