അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ് : വിജിലന്‍സ് കെട്ടിടം യാഥാര്‍ത്ഥ്യമായി
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പാലക്കാട്ടെ പുതിയ മന്ദിരം യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ ഒന്നാംഘട്ടമാണ് പൂര്‍ത്തിയായത്. രണ്ടാം ഘട്ടമായി രണ്ടും മൂന്നും നിലകളും മൂന്നാം ഘട്ടമായി ക്വാര്‍ട്ടേഴ്സുകളും നിര്‍മ്മിക്കും.
ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായ താഴത്തെ നിലയ്ക്ക് 4809 ചതുരശ്ര അടി വിസ്തീര്‍ണമാണുള്ളത്. മൂന്ന് നിലകളിലായി 14698 ചതുരശ്ര അടി കെട്ടിടമാണ് നിര്‍മ്മിക്കുക. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 173 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
1968ല്‍ ജില്ലയില്‍ ആരംഭിച്ച വകുപ്പ് അരനൂറ്റാണ്ടേെിലെറെയായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2009 ല്‍ സര്‍ക്കാര്‍ സിവില്‍ സ്റ്റേഷന് സമീപം 50.44സെന്റ് സ്ഥലം അനുവദിക്കുകയും 2016ല്‍ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 137 ലക്ഷം അനുവദിക്കുകയും ചെയ്തു. സാങ്കേതികാനുമതി ലഭിച്ച് ഒരു വര്‍ഷത്തിനകമാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
നിര്‍മാണ പ്രവൃത്തി നിര്‍വഹിച്ച പി.ഡബഌു.ഡി കെട്ടിടവിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.ജി.ഷാജി, പ്രവൃത്തി ഏറ്റെടുത്തു നടത്തിയ കരാറുകാരന് പി.അബ്ദുള്ള എന്നിവരെ ഉദ്ഘാടന ചടങ്ങില്‍ ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.
- Log in to post comments