Skip to main content

മഴക്കാലപൂര്‍വ്വ പ്രവൃത്തിക്ക് ദര്‍ഘാസ് ക്ഷണിച്ചു

 

ആലത്തൂര്‍ റോഡ്സ് സബ് ഡിവിഷന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിവിധ മഴക്കാലപൂര്‍വ്വ പ്രവൃത്തിക്ക് അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. കരാറുകാര്‍ക്ക് ഡി ക്ലാസും മുകളിലും യോഗ്യതയുണ്ടാവണം. ദര്‍ഘാസുകള്‍ രജിസ്റ്റേര്‍ഡ് തപാലിലൂടെയും സ്പീഡ് പോസ്റ്റ് മുഖേനയും ആലത്തൂര്‍ റോഡ്സ് സബ് ഡിവിഷന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ജൂണ്‍ 19 ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ജൂണ്‍ 22ന് വൈകീട്ട് മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും. മഴക്കാലപൂര്‍വ്വ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ പി.ഡബ്ല്യൂ.ഡി റോഡ്സ് വിഭാഗം ജില്ലാ കാര്യാലയം, ആലത്തൂര്‍/ കുഴല്‍മന്ദം പി.ഡബ്ല്യൂ.ഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ലഭിക്കും. 

date