സൗജന്യ അവധിക്കാല എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷാ പരിശീലനം
2021 ഏപ്രിലില്‍ നടക്കുന്ന മെഡിക്കല്‍ /എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയ്ക്ക് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അവധിദിന പരീക്ഷാ പരിശീലനത്തിന് പട്ടികജാതി /പട്ടികവര്‍ഗ/ ഒ.ബി.സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.പ്ലസ് വണ്‍കാര്‍ക്ക് അപേക്ഷിക്കാം. ഒ.ബി.സി വിഭാഗത്തില്‍ ഒരു ലക്ഷത്തിന് താഴെ വരുമാനമുളളവര്‍ക്കേ അപേക്ഷിക്കാനാവൂ. പട്ടികജാതി വിഭാഗക്കാരായ പരിശീലനാര്‍ത്ഥികളുടെ എണ്ണത്തിന്റെ 30 ശതമാനം മാത്രം ഒ.ബി.സി.ക്കാര്‍ക്ക് അവസരം. താല്‍പ്പര്യമുളളവര്‍ ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, വരുമാന സര്‍ട്ടിഫിക്കറ്റ് (ഒ.ബി.സി ക്കുമാത്രം) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോ പതിച്ച അപേക്ഷയുമായി ജൂണ്‍ 26 വൈകിട്ട് അഞ്ചിനകം പ്രിന്‍സിപ്പാള്‍, ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ്ങ് സെന്റര്‍, ഇ.പി.ടവര്‍, രണ്ടാം നില, ചന്തപ്പുര, കുഴല്‍മന്ദം, പാലക്കാട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാര്‍ത്ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കണം. അപേക്ഷയുടെ മാതൃക ഈ ഓഫീസില്‍ നിന്നോ ജില്ലാ, ബ്ലോക്ക്, മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നോ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കും. ഫോണ്‍: 04922-273777.
- Log in to post comments