Post Category
പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് തസ്തികയില്‍ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പ് വിവിധ പദ്ധതികളില്‍ ഒഴിവുള്ള പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് കരാര്‍ നിയമനം നടത്തുന്നു. 2019-20 പ്ലാന്‍ ഫണ്ടിന്റെ ഭാഗമായും നാഷണല്‍ ആയുഷ്മിഷന്‍ ഫണ്ടിന്റെ ഭാഗമായും നിര്‍വഹണം നടത്തിവരുന്ന പദ്ധതികളിലാണ് ഒഴിവ്. ഗവ. അംഗീകൃത പഞ്ചകര്‍മ്മ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. പ്രായപരിധി 40 വയസ്സ്. അര്‍ഹരായവര്‍ ജൂണ്‍ 17ന് രാവിലെ 10ന് വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആയുര്‍വ്വേദം) അറിയിച്ചു. ഫോണ്‍: 0491 2544296.
date
- Log in to post comments