ഗവ. പോളിടെക്നിക്ക് കോളെജില്‍ ഒഴിവ്
ഗവ. പോളിടെക്നിക്ക് കോളെജില്‍ വിവിധ വിഭാഗത്തില്‍ ലക്ച്ചറര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ഒഴിവുകള്‍ നിലവിലുളള ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് എന്‍ജിനീയറിങ് ഡിഗ്രിയുള്ളവര്‍ക്ക് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ലക്ച്ചറര്‍മാരുടെ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഷയങ്ങളിലെ ഡെമോണ്‍സ്ട്രേറ്റര്‍മാരുടെ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയാണ് യോഗ്യത. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് ട്രേഡ് ഇന്‍സ്ട്രക്ടര്‍, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് ട്രേഡ്മാന്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് ട്രേഡ്മാന്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ പാസ്സാവണം. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഇന്‍സ്ട്രക്രടര്‍് തസ്തികയ്ക്ക് ബി.പി.എഡ്് പാസാകണം. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 18ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു
- Log in to post comments