Skip to main content

ബധിര മൂക സ്‌കൂളില്‍ അധ്യാപക ഒഴിവ്: കൂടിക്കാഴ്ച്ച 17 ന്

 

ഒറ്റപ്പാലം ബധിര മൂക സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അധ്യാപക തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജിഎഫ്സി നോണ്‍ വൊക്കേഷണല്‍ അധ്യാപക തസ്തികയിലേയ്ക്ക് എം.കോം, ബി.എഡ്്, സെറ്റ് യോഗ്യതയുള്ളവര്‍ക്കും അഗ്രികള്‍ച്ചര്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് ബി.എസ്.സി അഗ്രികള്‍ച്ചര്‍ അല്ലെങ്കില്‍ വി.എച്ച്.എസ്.സി അഗ്രികള്‍ച്ചറും ബി.എസ്.സി ബോട്ടണി യോഗ്യതയുള്ളവര്‍ക്കുമാണ് അവസരം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 17 ന് രാവിലെ 10.30ന് സ്‌കൂളില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date