Skip to main content

മുയല്‍  വളര്‍ത്തല്‍ പരിശീലനം

മുയല്‍  വളര്‍ത്തല്‍ പരിശീലനം

 

കണ്ണൂര്‍ ജില്ലാ  മൃഗാശുപത്രി കോമ്പൗണ്ടിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 26, 27  ന് മുയല്‍ വളര്‍ത്തല്‍ പരിശീലനം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജൂണ്‍ 18 ന് രാവിലെ 10 മുതല്‍ അഞ്ച് മണി വരെ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമാണ് ക്ലാസില്‍ പ്രവേശനം. ഫോണ്‍ - 04972-763473. 

 

 

 

സ്‌പോട് ദ ടാലന്റ് പദ്ധതി

 

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും അര്‍ഹതയുള്ളവരുമായ ശുപാര്‍ശിത വിഭാഗങ്ങളില്‍പ്പെട്ട (ഒ.ഇ.സി)മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) സമര്‍ത്ഥരായ വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. 2019 മാര്‍ച്ചില്‍ നാലാം ക്ലാസ്സ് പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങള്‍ക്കും 'എ ഗ്രേഡ്' നേടുകയും ചെയ്ത ബി.പി.എല്‍. കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് ഇതിലേയ്ക്കായി പരിഗണിക്കുന്നത്. തെരഞ്ഞടുക്കപ്പെടുന്ന 100 വിദ്യാര്‍ത്ഥികള്‍ക്ക് 10-ാം ക്ലാസ്സ് വരെ പഠന മികവ് തുടരുന്നപക്ഷം എല്ലാ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കും. അഞ്ചാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെ പ്രതിവര്‍ഷം 3000 രൂപയും ഏട്ടാം ക്ലാസ്സ് മുതല്‍ 10 ാം ക്ലാസ്സ് വരെ പ്രതിവര്‍ഷം 4000 രൂപയുമാണ് സ്‌കോളര്‍ളിപ്പ്. കൂടാതെ എല്ലാ വര്‍ഷവും മദ്ധ്യവേനല്‍ അവധിക്കാലത്ത് കരിയര്‍ ഗൈഡന്‍സ്, അഭിരുചി നിര്‍ണ്ണയം, വ്യക്തിത്വ വികസന പരിശീലനം, പൊതുവിജ്ഞാനം, നേതൃത്വ പാടവ പരിശീലനം, ഇംഗ്ലീഷ് ഭാഷാ പരിശീലനം, മാനസിക വികസനം, കമ്പ്യൂട്ടര്‍ പരിശീലനം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച പഠന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, നാലാം ക്ലാസ്സിലെ അവസാന പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം  ജൂലൈ 15-ന് വൈകീട്ട്  അഞ്ച്  മണിക്കകം  പൂരിപ്പിച്ച അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, കോട്ടയം - 686 001 എന്ന വിലാസത്തില്‍ ലഭിക്കണം.  കൂടുതല്‍    അപേക്ഷകള്‍ ലഭിച്ചാല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും ഒരേ മാര്‍ക്ക് വന്നാല്‍ വരുമാനത്തിന്റെ അടിസ്ഥാനത്തിലും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കും.  അപേക്ഷാ ഫോമുകള്‍ കോര്‍പ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് റീജിയണല്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 - 2564304 എന്ന  നമ്പരില്‍ ബന്ധപ്പെടുക.

 

ഐ.ടി.ഐ  പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു

 

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക്  2019-20 വര്‍ഷം ഐ.ടി.ഐ  പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോഴിക്കോട് സിവില്‍ സ്റ്റേഷന് എതിര്‍വശത്തുള്ള ലേബര്‍ വെല്‍ഫെയര്‍ ഇന്‍സ്‌പെക്ടറുടെ ജില്ല കാര്യാലയത്തില്‍ നിന്നും  ജൂണ്‍ 20 വരെ 10 രൂപയ്ക്കു നേരിട്ടും 15 രൂപയുടെ മണിഓര്‍ഡര്‍ മുഖേനയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 25ന് അഞ്ച് മണിക്കകം  ഓഫീസില്‍ എത്തിക്കണം. ഫോണ്‍-0495 2372480.

date