അപേക്ഷ ക്ഷണിച്ചു
മേട്രന്‍ ; കരാര്‍ നിയമനം
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കോവൂര്‍ - ഇരിങ്ങാടന്‍പളളി റോഡിന് സമീപം സ്ഥിതി ചെയ്യുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ മേട്രന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 22. ഫോണ്‍ - 0495 2369545.
മെസ്സ് നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ കോവൂര്‍-വെളളിമാടുകുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ മെസ്സ് നടത്തിപ്പിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 24 ന് രണ്ട് മണി വരെ. ഫോണ്‍ - 0495 2369545.
സൗജന്യ എന്‍ട്രന്‍സ് കോച്ചിംഗ്
പ്ലസ് വണ്‍ - പ്ലസ് ടു കോഴ്‌സുകള്‍ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന പട്ടിക ജാതി, വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി കേരള സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ - എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്ക് സൗജന്യ കോച്ചിംഗ് ക്ലാസ്സുകള്‍ തുടങ്ങും. വാരാന്ത്യ അവധി ദിവസങ്ങളിലായിരിക്കും ക്ലാസ്സുകള്‍. താല്‍പര്യമുള്ളവര്‍ ഫോണ്‍ നമ്പര്‍, വിലാസം എന്നിവ അടങ്ങിയ അപേക്ഷകള്‍, മൂന്ന് വര്‍ഷത്തിനകമുള്ള ജാതി, വരുമാനം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും എസ്.എസ്.എല്‍.സി, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും സഹിതം ''പ്രിന്‍സിപ്പാള്‍, പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹില്‍, കോഴിക്കോട് - 5 എന്ന വിലാസത്തില്‍ ജൂണ്‍ 26 നകം അപേക്ഷിക്കണം. ഫോണ്‍: 0495 2381624.
ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്
ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയില്‍ ഫിസിക്കള്‍ എഡ്യൂക്കേഷന്‍ വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ മാര്‍ക്കുളളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഇന്റര്‍വ്യൂ തീയതി ജൂണ്‍ 19 ന് രാവിലെ 10 മണിക്ക്. ഫോണ്‍ - 04902393985.
ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുളള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ1, ഐ.സി.എസ്.ഇയില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതിലധികമോ കരസ്ഥമാക്കിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷിറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പിയും ഹാജരാക്കണം. അവസാന തീയതി ജൂലൈ അഞ്ച്. ഫോണ്‍: 0495 2372434. വെബ്‌സൈറ്റ്. peedika.kerala.gov.in.
- Log in to post comments