വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന്
വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന്
വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് 10 മണിക്ക് ബി.ഇ.എം ഗേള്‍സ് ഹൈസ്‌ക്കൂളില്‍ കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ സാംബശിവ റാവു അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ സുരേഷ്‌കുമാര്‍ വായനാദിന സന്ദേശം നല്‍കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. ചന്ദ്രന്‍, ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.ശങ്കരന്‍, ബി.ഇ.എം.ഗേള്‍സ് ഹൈസ്‌ക്കൂള്‍ മാനേജര്‍ ഫാദര്‍ ടി.ഐ. ജെയിംസ്, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ശാലിനി യനേറ്റ ജെയിന്‍ ടി, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ. എം.രാജന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
വി.ഇ.ഒ, എല്‍.ഡി.സി
സൗജന്യ പരീക്ഷ പരിശീലനം
കോഴിക്കോട് പുതിയറയിലെ സിസിഎംവൈയില്‍ ജൂലൈ-ഡിസംമ്പര്‍ മാസത്തില്‍ നടത്തുന്ന പിഎഫ്‌സി, ജിസിഇസി കോഴ്‌സുകളോടൊപ്പം വി.ഇ.ഒ,എല്‍.ഡി.സി പരീക്ഷകള്‍ക്കുള്ള പരിശീലനവും നല്‍കും. അപേക്ഷകള്‍ ജൂണ്‍ 20 വൈകീട്ട് 5 മണി വരെ സ്വീകരിക്കും. ജൂണ്‍ 23 ന് രാവിലെ 10 മണിക്കും (ജിസിഇസി) 11 മണിക്കും (പിഎഫ്‌സി) നടക്കുന്ന പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. പ്രായം (26-38), ബി പി എല്‍, വിധവ, വിവാഹമോചിത എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ എസ്.എസ്.എല്‍.സി, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഓഫീസില്‍ എത്തി അപേക്ഷ നല്‍കണം. 20 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷ ഇതര ഒ ബി സി വിഭാഗത്തില്‍പെട്ടവര്‍ക്ക് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2724610.
- Log in to post comments