മുട്ടികുളങ്ങര കെ.എ.പി. ബറ്റാലിയനിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ഡോ. ടി.എന്‍. സീമ.
മുട്ടിക്കുളങ്ങര കെ.എ.പി. ബറ്റാലിയനിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ ഡോ. ടി. എന്‍ സീമ പറഞ്ഞു. ബറ്റാലിയനിലെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കുകയും മഴവെള്ള സംരക്ഷണത്തിനായി നിര്‍മ്മിച്ച മഴവെള്ള സംഭരണികള്‍, മഴക്കുഴികള്‍, കുളങ്ങള്‍ എന്നിവ നിരീക്ഷിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഡോ. ടി. എന്‍ സീമയെ അനുഗമിച്ചു. ബറ്റാലിയനിലെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കുകയും മഴവെള്ള സംരക്ഷണത്തിനായി നിര്‍മ്മിച്ച മഴവെള്ള സംഭരണികള്‍, മഴക്കുഴികദേശീയ ജലസംഗമവേദിയില് അംഗീകരിക്കപ്പെട്ട ജലസംരക്ഷണ മാതൃകയാണ് മുട്ടികുളങ്ങര ബറ്റാലിയനിലേതെന്നും മറ്റിടങ്ങളിലേക്കും മാതൃകയാക്കാവുന്ന രീതിയിയിലുള്ള ജലസംരക്ഷണ മാര്‍ഗങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നും ടി.എന്‍. സീമ പറഞ്ഞു. ഹരിതകേരളം മിഷന് സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ ഡോ. കെ.വാസുദേവന്‍പിള്ള, ഹരിതകേരളം മിഷന് ജില്ലാ കോഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്, റിട്ട. അസി. കമാന്‍ഡന്റ് പി.എന്‍.സജി, സേനാംഗങ്ങള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ലക്ഷകണക്കിന് മഴവെള്ളം സംഭരിച്ച പ്രവര്‍ത്തനം
2017 മുതലാണ് മുട്ടിക്കുളങ്ങര കെ.എ.പി. ബറ്റാലിയനില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. മഴവെള്ളത്തോടൊപ്പം പാഴായിപ്പോകുന്ന ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളം ടാങ്കില്‍ സംഭരിച്ച് സൂക്ഷിച്ചുവെക്കുകയും ശുദ്ധീകരിച്ച് സേനാംഗങ്ങള്‍ക്ക് ആഹാരം പാകം ചെയ്യുന്നതിനായും മറ്റ് ആവശ്യങ്ങള്‍ക്കുമായും ഉപയോഗപ്പെടുത്തുന്നു. പാഴായിപ്പോകുന്ന മഴവെള്ളം സംഭരിക്കുന്നതിന് അതിര്‍ത്തി പ്രദേശങ്ങളില്‍ നാല് കുളങ്ങളും ആറടി നീളവും രണ്ടടി വീതിയും രണ്ടടി ആഴവുമുള്ള 1100 ഓളം മഴക്കുഴികളും ബറ്റാലിയനിലെ 52 ഏക്കര്‍ സ്ഥലത്ത് സജ്ജീകരിച്ചിട്ടുണ്ട്. പുതുപ്പരിയാരം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. 20000 ലക്ഷം ലിറ്റര്‍ മഴവെള്ളമാണ് ഇതിലൂടെ സംഭരിച്ച് ഉപയോഗിക്കുന്നത്. ക്യാമ്പിലെ കെട്ടിടങ്ങള്‍ക്ക് പുറത്ത് വീഴുന്ന മഴവെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് ഓപ്പണ്‍ കിണറും പുതുതായി നിര്‍മ്മിച്ച കുളവും റീച്ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓപ്പണ്‍ കിണറിലെ ജലം സേനാംഗങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നു.
ഡ്യൂട്ടി ഓഫീസ് കെട്ടിടത്തിന് മുകളില്‍ വീഴുന്ന മഴവെള്ളം സംഭരിച്ച്് ബറ്റാലിയനിലെ വാഹനങ്ങള്‍ കഴുകുന്നതിന് ഉപയോഗിച്ചു വരുന്നു. മഴവെള്ളം ശേഖരിച്ച് വാഹനം കഴുകുന്നതുമൂലം കുഴല്‍ക്കിണറിലെ മഴവെള്ളം ഉപയോഗിക്കേണ്ടി വരുന്നില്ലെന്നതും പ്രധാനമാണ്. കെട്ടിടങ്ങള്‍ക്കു മുകളില്‍ വീഴുന്ന മഴവെള്ളം പി.വി.സി. പൈപ്പുകള്‍ വഴി ശേഖരിച്ച് ശുദ്ധീകരിച്ചാണ് കുളത്തില്‍ ശേഖരിക്കുന്നത്. കുളത്തിനുചുറ്റും രാമച്ചം വെച്ചുപിടിപ്പിച്ച് ശുദ്ധീകരിച്ചാണ് കുളങ്ങളില്‍ വെള്ളം ശേഖരിക്കുന്നത്. വെള്ളം ഒഴുകി പോകുന്ന പാത്തികളില് ചെടികള്‍ വെച്ച് പിടിപ്പിച്ച് ബയോ സ്വേയില് രീതിയും നടപ്പാക്കിവരുന്നു. കുളങ്ങളുടെ വശങ്ങള് കല്ല് ഉപയോഗിച്ച് കെട്ടിയിട്ടുണ്ട്. വെള്ളം വറ്റി പോകാതിരിക്കാന്‍ ബെന്റ്റൊനേറ്റ് ഉപയോഗിച്ച് സീല്‍ ചെയ്തിട്ടുണ്ട്. കൂടാതെ പാഴായിപ്പോകുന്ന മഴവെള്ളം ശേഖരിച്ച് ഉപയോഗിക്കുന്നതിനാല്‍ വന്‍ തോതില്‍ വൈദ്യുതി ലാഭിക്കാനും വകുപ്പിന് സാമ്പത്തികലാഭം ഉണ്ടാക്കാനും സാധിക്കുന്നു.
- Log in to post comments