ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഒഴിവ്: കൂടിക്കാഴ്ച്ച 22ന്.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. തസ്തികകളും യോഗ്യതകളും താഴെ:
സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയര്‍): ജി.എന്‍.എം/ ബി.എസ്.സി നഴ്സിങിനോടൊപ്പം ബി.സി.സി.പി.എന്‍ കോഴ്സ് പാസ്സാവണം. കേരളാ നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന് നിര്‍ബന്ധം.
ഓഡിയോമെട്രിക് അസിസ്റ്റന്റ്: ബി.എ.എസ്.എല്‍.പി.യില്‍ ബിരുദം. ആര്.സി.ഐ രജിസ്ട്രേഷന് നിര്‍ബന്ധം
ഡെവലപ്പമെന്റ് തെറാപ്പിസ്റ്റ്: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവല്മെന്റില് പി.ജി ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ഹിയറിങ് ഇംപയേര്‍ഡ്: ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍ (ഹിയറിങ് ഇംപയേര്‍ഡ്)
ഡയാലിസ് ട്രെയിന്‍ഡ് ഡോക്ടര്‍: എം.ബി.ബി.എസ്, ഡയാലിസിസ് യൂണിറ്റില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്: എസ്.എസ്.എല്‍.സി, സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജെ.പി.എച്ച്.എന്‍ കോഴ്സ് (18 മാസത്തില്‍ കുറയാത്ത ഓക്സിലറി മിഡ് വൈഫറി കോഴ്സ്). കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന് നിര്‍ബന്ധം.
ഡയറ്റീഷ്യന് (എന്‍.ആര്.സി-അട്ടപ്പാടി): ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യനില്‍ എം.എസ്.സി അല്ലെങ്കില്‍ ബി.എസ്.സി അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ.
അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍: എം.എച്ച്.എ (ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്) അല്ലെങ്കില്‍ എം.എസ്.സി (ഹോസ്പിറ്റല്‍ മാനെജ്മെന്റ്). രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. ആരോഗ്യ മേഖലയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.
2019 ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. താല്പര്യമുള്ളവര് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 22 ന് രാവിലെ 9.30 ന് എന്‍.എച്ച്.എം ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനെജര്‍ അറിയിച്ചു. വെബ്സൈറ്റ്: www.arogyakeralam.gov.in ഫോണ്‍: 0491-2504695.
- Log in to post comments