പ്രോത്സാഹന സമ്മാനത്തിന് അപേക്ഷിക്കാം
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ പ്രൊഫഷണല്‍ കോഴ്സുകളില്‍ ആദ്യതവണ ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിങ്ഷന്‍/തത്തുല്ല്യ ഗ്രേഡ് ലഭിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം സമ്മാനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷയില്‍ ഡി പ്ലസ് ഗ്രേഡ്, എസ്.എസ്.എല്‍.സിക്ക് നാല് സി-പ്ലസില്‍ കൂടുതല്‍, പ്ലസ് ടുവിന് രണ്ട് സി-പ്ലസ് കൂടുതലുളളവരെ പരിഗണിക്കില്ല. അപേക്ഷകര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കോഴ്സ് പൂര്‍ത്തിയാക്കിയവരാവണം. അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്ലിസ്റ്റിന്റെ പകര്‍പ്പ് (കമ്പ്യൂട്ടര്‍ പകര്‍പ്പ് പരിഗണിക്കില്ല), ആധാര്‍ കാര്‍ഡ്, അക്കൗണ്ട്് ബുക്കിന്റെ പകര്‍പ്പുകളും നല്‍കണം. ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകള്‍ പാസായവര്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും ഹാജരാകണം. അപേക്ഷഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്-മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകമോ മാര്‍ക്ക് ലിസ്റ്റ് ലഭിച്ച് ഒരു മാസത്തിനകമോ അപേക്ഷിക്കണം. ഫോണ്‍: 0491-2505005.
- Log in to post comments