Post Category
ഭാഗ്യക്കുറി ഏജന്റ്മാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ബോധവല്‍ക്കരണ ക്ലാസ്
ഭാഗ്യക്കുറി മേഖലയിലെ വ്യാജ സമ്മാന ടിക്കറ്റുകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഭാഗ്യക്കുറി ഏജന്റമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തും. ജൂണ്‍ 20 ന് വൈകീട്ട് 3. 30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും, ജൂണ്‍ 25 ന് ഉച്ചയ്ക്ക 3.30 ന് പട്ടാമ്പി റൂഫ് ടോപ് ഹാള്‍ സിറ്റി പ്ലാസ ബില്‍ഡിങിലും ജൂണ്‍ 28 ന് ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലുമാണ് പരിശീലനം നടക്കുക. എല്ലാ ഏജന്റുമാരും വില്‍പ്പനക്കാരും ക്ലാസില്‍ പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments