Post Category
പരിശീലന ക്ലാസ്
ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ സംരംഭക താല്പര്യമുള്ള വിദ്യാര്‍ഥികള്‍, അഭ്യസ്ത വിദ്യര് എന്നിവര്‍ക്കായി പരിശീലന ക്ലാസ് നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജൂണ്‍ 21 നകം കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923- 223297.
date
- Log in to post comments