Skip to main content

ഓഖി: മൂന്ന് ബോട്ടുകളിലായി 34 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്നു ബോട്ടുകളെയും 34 മത്സ്യത്തൊഴിലാളികളെയും കണ്ടെത്തിയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൊച്ചിയില്‍ നിന്നു പോയ ബോട്ടുകളാണിത്. കടലില്‍ തിരച്ചിലിനായി കൊച്ചിയില്‍ നിന്നു മത്സ്യത്തൊഴിലാളികളടക്കമുള്ള സംഘം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇവരെ കരയിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
 
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട ബോട്ടുകളെയും മത്സ്യത്തൊഴിലാളികളെയും കണ്ടെത്തുന്നതിന് ജില്ലയില്‍ നിന്ന് 50 ബോട്ടുകളിലായി അഞ്ച് മത്സ്യത്തൊഴിലാളികളടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തുന്നതിനായി പുറപ്പെട്ടത്. 

date