Skip to main content

കേരള വൈല്‍ഡ്ലൈഫ് ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഉദ്ഘാടനം  ഇന്ന് മന്ത്രി കെ.രാജു നിര്‍വഹിക്കും

 

     തമിഴ്നാട്, പൊള്ളാച്ചിയിലെ കേരള വൈല്‍ഡ്ലൈഫ് ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഉദ്ഘാടനം ഇന്ന്(ഡിസംബര്‍ 21 ന്) രാവിലെ 11.-ന്  വനം-വന്യജീവി വകുപ്പ് മന്ത്രി കെ.രാജു നിര്‍വ്വഹിക്കും. കെ.ബാബു  എം.എല്‍.എ അധ്യക്ഷനാകും. കേരളത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും പ്രധാന വന്യജീവി സങ്കേതങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും സന്ദര്‍ശകര്‍ക്ക് നല്‍കുക, പ്രകൃതി പഠന കാപുകള്‍ സംഘടിപ്പിക്കുക, സന്ദര്‍ശകര്‍ക്ക് താമസസൗകര്യം ഒരുക്കുക, വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് അവബോധം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വനംവകുപ്പിന്‍റെ കീഴില്‍ കേരള വൈല്‍ഡ് ലൈഫ് ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ സ്ഥാപിച്ചിട്ടുളളത്. പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍റെ ഓഫീസ്, ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്, ഡോര്‍മിറ്ററി, സമ്മേളന ഹാള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ടോയ്ലെറ്റ് ബ്ലോക്ക്, കാന്‍റീന്‍ എന്നിവ അടങ്ങുന്നതാണ് കെട്ടിട സമുച്ചയം.  . പൊള്ളാച്ചിയിലെ ജനപ്രതിനിധികള്‍,  കേരളത്തിലെ എം.എല്‍.എമാര്‍ , വനം-വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍  പങ്കെടുക്കും.
 

date