Skip to main content

മലബാര്‍ ക്രാഫ്റ്റ് മേള : കാല്‍നാട്ടുകര്‍മ്മം നിര്‍വഹിച്ചു

 

           ഇന്ദിരാഗാന്ധി മുനിസിപ്പില്‍ സ്റ്റേഡിയത്തില്‍  2018   ജനുവരി   16  മുതല്‍  30  വരെ  നടക്കുന്ന മലബാര്‍ ക്രാഫ്റ്റ് മേളയോടനുബന്ധിച്ചുളള്  125  ഓളം  തമ്പുകളുടെ    നിര്‍മാണത്തിനുളള  കാല്‍നാട്ടുകര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കെ.   ശാന്തകുമാരി   നിര്‍വഹിച്ചു.    മേളയില്‍     സംസ്ഥാനത്തിനകത്തും   പുറത്തുനിന്നുമുളള  250  കരകൗശല, കൈത്തറി   മേഖലയിലുളള  വിദഗ്ധരുടെ  ഉത്പന്ന പ്രദര്‍ശനവും തല്‍സമയ നിര്‍മാണപ്രദര്‍ശനവും   ഉണ്ടായിരിക്കും.   അതോടൊപ്പം ദക്ഷിണേന്ത്യയിലെ  പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍    ഉള്‍ക്കൊളളിച്ചുളള പത്ത്   പരമ്പരാഗത   ഭക്ഷ്യ   സ്റ്റാളുകള്‍   അടങ്ങിയ ഭക്ഷ്യമേളയും  മേളയുടെ  ഭാഗമായി  ഉണ്ടാവും.  ദിവസേന  കേരളത്തിലെ വിവിധ  കലാ  രൂപങ്ങളും   കലാപരിപാടികളും  പ്രധാന  സ്റ്റേജിലും   രണ്ട്  അനുബന്ധ സ്റ്റേജുകളിലുമായി നടക്കും.  ജില്ലാ   വ്യവസായകേന്ദ്രം  ജനറല്‍ മാനേജരും മലബാര്‍ ക്രാഫ്ട്സ് മേള  കണ്‍വീനറുമായ ജി.രാജ്മോഹന്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date